Society Today
Breaking News

കൊച്ചി : ട്രൈബല്‍ കോഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഡെവലപ്‌മെന്റ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (TRIFED) കേരളത്തില്‍ ട്രൈബല്‍ ആര്‍ട്ടിസാന്‍ എംപാനല്‍മെന്റ് മേളകളുടെ പരമ്പര സംഘടിപ്പിക്കും. പ്രതിഭാധനരായ ആദിവാസി കരകൗശല തൊഴിലാളികളെ എംപാനല്‍ ചെയ്യാനും അവരുടെ അനിതരസാധാരണമായ കരകൗശല വൈദഗ്ദ്ധ്യത്തിന് അംഗീകാരം നല്‍കാനും മേളകള്‍ വേദിയാകും. തദ്ദേശീയ സമൂഹങ്ങളെ ശാക്തീകരിക്കുന്നതിനും അവരുടെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിനുമുള്ള TRIFED ന്റെ ശ്രമങ്ങളുടെ ഭാഗമാണ്  മേളകള്‍ സംഘടിപ്പിക്കുന്നത്.ഇടുക്കി ജില്ലയിലെ മറയൂര്‍, തേക്കടി, തൃശൂര്‍ ജില്ലയിലെ ചാലക്കുടി, പാലക്കാട് ജില്ലയിലെ അട്ടപ്പാടി, വയനാട് ജില്ലയിലെ മീനങ്ങാടി, സുല്‍ത്താന്‍ ബത്തേരി ഉള്‍പ്പെടെ കേരളത്തിലെ വിവിധ സ്ഥലങ്ങളിലാണ് മേളകള്‍ സംഘടിപ്പിക്കുന്നത്. ഗോത്രവര്‍ഗ ജനസംഖ്യ കണക്കിലെടുത്താണ് സ്ഥലങ്ങള്‍ തിരഞ്ഞെടുത്തത്.

 ഇ്ന്നു മുതല്‍ 12 വരെയാണ് മേളകള്‍.കാട്ടുനായകന്‍, ചോലനായ്ക്കര്‍, ഹില്‍പുലയ, മലയരയര്‍, മലയര്‍, കാടര്‍, കുറുമ്പര്‍ തുടങ്ങിയ പ്രമുഖ ഗോത്രവിഭാഗങ്ങളുടെ വിപുലമായ പങ്കാളിത്തത്തിന് മേളകള്‍ സാക്ഷ്യം വഹിക്കുമെന്നാണ്  പ്രതീക്ഷിക്കുന്നത്.  തങ്ങളുടെ അസാധാരണമായ കലാവൈഭവം, അതുല്യമായ പാരമ്പര്യങ്ങള്‍, ശ്രദ്ധേയമായ നൈപുണ്യങ്ങള്‍ എന്നിവ  പ്രദര്‍ശിപ്പിക്കും. കരകൗശല മേഖലയിലെ ഡിസൈനര്‍മാര്‍, കയറ്റുമതി സ്ഥാപനങ്ങള്‍, ബന്ധപ്പെട്ട പങ്കാളികള്‍ തുടങ്ങിയവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള അവസരങ്ങള്‍, സ്ഥായിയായ പിന്തുണ, വിപണി പ്രവേശനം എന്നിവ എംപാനല്‍മെന്റ് പ്രക്രിയയിലൂടെ സുഗമമാകും.

നൈപുണ്യ വികസന പരിശീലന പരിപാടികളിലൂടെ ഗോത്ര ഉത്പന്നങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് എംപാനല്‍മെന്റ് ആദിവാസി കരകൗശല തൊഴിലാളികളെ സഹായിക്കും. വിപണികളിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കുന്നതിന്  സഹായിക്കുകയും ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ മാര്‍ഗ്ഗങ്ങളിലൂടെ ദേശീയ അന്തര്‍ദേശീയ വിപണി ബന്ധങ്ങള്‍ പ്രയോജനപ്പെടുത്താനാവുകയും ചെയ്യും.കൈകൊണ്ട് നെയ്ത തുണിത്തരങ്ങള്‍, സങ്കീര്‍ണ്ണമായ ആഭരണങ്ങള്‍, ഗംഭീരമായ മരപ്പണികള്‍, വിശിഷ്ടമായ മണ്‍പാത്രങ്ങള്‍, വിസ്മയിപ്പിക്കുന്ന ചിത്ര രചനകള്‍ എന്നിവയുള്‍പ്പെടെ ആദിവാസികളുടെ വ്യതിരിക്തമായ സ്വത്വവും സാംസ്‌കാരിക മുദ്രയും പ്രതിഫലിപ്പിക്കുന്ന ഗോത്ര കലാരൂപങ്ങളുടെ ഒരു നിരയാകും മേളകളില്‍ പ്രദര്‍ശിപ്പിക്കുന്നത്.
 

 

Top